തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയുടെ നേതൃത്വത്തില്‍ നടത്തിയ നവകേരള സദസ്സിന് ഇന്ന് സമാപനം. നവംബര്‍ 18ന് കാസര്‍ഗോഡ് മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്ന് ആരംഭിച്ച യാത്രയ്ക്ക് 35 ദിവസത്തിന് ശേഷമാണ് അവസാനമാകുന്നത്.
സമാപന ദിവസമായ ഇന്ന് അഞ്ച് മണ്ഡലങ്ങളില്‍ നവകേരള സദസ്സ് നടക്കും. തിരുവനന്തപുരം, കോവളം, നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളിലാണ് സദസ്സ് നടക്കുക. സമാപന സമ്മേളനത്തിന് വട്ടിയൂര്‍ക്കാവ് പോളിടെക്നിക്ക് ഗ്രൗണ്ട് വേദിയാകും.സിപിഐ നേതാവ് കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്നാണ് എറണാകുളം ജില്ലയിലെ നാലു മണ്ഡലങ്ങളിലെ പര്യടനം മാറ്റിവച്ചിരുന്നു. ജനുവരി 1, 2 തീയതികളില്‍ ഈ മണ്ഡലങ്ങളിലേക്കുള്ള പര്യടനം പൂര്‍ത്തിയാക്കും.