തിരുവനന്തപുരം: വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ കേസെടുത്ത നടപടി പരിശോധിക്കുമെന്ന് മന്ത്രി മന്ത്രി കെ.രാജൻ.മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുന്നത് ഇടതുപക്ഷത്തിന്റെ ശൈലി അല്ല.ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇത്തരം നടപടിയെടുക്കുന്നതെന്നും പിന്നില്‍ സര്‍ക്കാരല്ലെന്നും അദ്ദേഹം പറഞ്ഞു. വിനീതയ്ക്കെതിരെയുള്ള കേസ് കൂടുതല്‍ പരിശോധിച്ച് പ്രതികരിക്കാമെന്നും മന്ത്രി പ്രതികരിച്ചു.ഇതിനിടെ കേരളത്തില്‍ പ്രതിപക്ഷം അക്രമത്തിന് ലക്ഷ്യം വയ്ക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഡിജിപി ഓഫിസ് മാര്‍ച്ച് ഇതിന്റെ ഭാഗമാണെന്നും കൂട്ടിച്ചേര്‍ത്തു. അക്രമം ഉണ്ടാവുമെന്ന് കെപിസിസി പ്രസിഡന്റ് തന്നെ ഫേസ്ബുക്കിലൂടെ പറയുന്നുവെന്നും നവകേരള സദസ് ഉദ്ദേശിച്ച ലക്ഷ്യം കണ്ടുവെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവർത്തകരെ വേട്ടയാടുന്നത് ഇടതുപക്ഷത്തിന്റെ ശൈലി അല്ല : മന്ത്രി കെ.രാജൻ
by രാഷ്ട്രദീപം
by രാഷ്ട്രദീപം