ന്യൂഡല്‍ഹി: തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരായ പൊലീസ് നടപടിയെ വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.കേരളത്തില്‍ നിയമവാഴ്ച ഇല്ലാതായെന്നും അതിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. പൊലീസിനെ മുഖ്യമന്ത്രി രാഷ്ട്രീയ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണ്. പൊലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നും ഗവര്‍ണര്‍ ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കാലിക്കറ്റ് സര്‍വകലാശാലയില്‍ സെനറ്റ് അംഗങ്ങളെ തടഞ്ഞ സംഭവത്തില്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിച്ചതായും ഗവര്‍ണര്‍ പറഞ്ഞു. നിയമം പാലിക്കപ്പെടണം. എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞവരില്‍ ഒരാള്‍ കാഴ്ചയില്ലാത്ത ആളാണെന്നത് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.