തിരുവനന്തപുരം: സബ്സിഡി സാധനങ്ങളുടെ വില അടിയന്തരമായി വര്‍ധിപ്പിക്കണമെന്ന് സപ്ലൈകോ. 13 സബ്സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം.ഇതു സംബന്ധിച്ച കത്ത് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ മുഖ്യമന്ത്രിക്ക് കൈമാറി.രൂക്ഷമായ സാമ്ബത്തിക പ്രതിസന്ധി മറികടക്കാൻ മറ്റു വഴിയില്ലെന്നാണു സപ്ലൈകോയുടെ വാദം.
20-30% വില കുറച്ച് ഫ്രീ സെയില്‍ സബ്സിഡി നിരക്കില്‍ നല്കുന്ന 28 ഉല്പന്നങ്ങളുടെ വില കൂട്ടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.500 കോടി രൂപ ഉടൻ കിട്ടാതെ പിടിച്ചുനില്‍ക്കാനാവില്ലെന്നും സപ്ലൈകോ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.