തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ടില്‍ തനിക്ക് മാത്രമായി ഒരു ഉത്തരവാദിത്വവുമില്ലെന്ന് മുന്‍ ധനമന്ത്രി ടി.എം.തോമസ് ഐസക്ക്.മുഖ്യമന്ത്രി ചെയര്‍മാനായ ഡയറക്ടര്‍ ബോര്‍ഡാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തതെന്നും ഐസക് ഇഡിക്ക് മറുപടി നല്കി.
കിഫ്ബി രൂപവത്കരിച്ചതുമുതല്‍ 17 അംഗ ഡയറക്ടര്‍ ബോര്‍ഡ് ഉണ്ട്. അതിന്റെ ചെയര്മാന് മുഖ്യമന്ത്രിയാണ്. എല്ലാ തീരുമാനങ്ങളും എടുക്കുന്നത് കൂട്ടായിട്ടാണ്.ധനമന്ത്രി എന്ന ഔദ്യോഗിക ഉത്തരവാദിത്വമല്ലാതെ ഇക്കാര്യത്തില്‍ തനിക്ക് യാതൊരു പ്രത്യേക അധികാരവും ഇല്ലെന്നുംതോമസ് ഐസക് നല്കിയ ഏഴുപേജുള്ള മറുപടിയില്‍ പറയുന്നു.
കേസില്‍ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകണ മെന്നാവശ്യപ്പെട്ട് ഇഡി തോമസ് ഐസകിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് ഐസക് അറിയിക്കുകയായിരുന്നു.