തിരുവനന്തപുരം: പാര്‍ട്ടിയിലെ തന്റെ സ്വാധീനത്തെക്കുറിച്ച് അളവെടുപ്പ് നടത്തേണ്ടത് മന്ത്രി മുഹമ്മദ് റിയാസല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്.മൂക്കാതെ പഴുത്തതിന്റെ കുഴപ്പമാണ് റിയാസിനെന്നും സതീശൻ വിമര്‍ശിച്ചു.റിയാസ് സൂപ്പര്‍ മുഖ്യമന്ത്രി ചമയേണ്ടെന്നും സതീശൻ പറഞ്ഞു.
മാനേജ്മെന്റ് ക്വാട്ടയില്‍ മന്ത്രിയായതിന്റെ കുഴപ്പമാണ് അദ്ദേഹത്തിന്. റിയാസ് ഇപ്പോഴാണ് സംസാരിച്ചുതുടങ്ങിയത്. മാസപ്പടി വിവാദം ഉയര്‍ന്നപ്പോള്‍ നാവ് ഉപ്പിലിട്ട് വച്ചിരുന്ന ആളാണ് മന്ത്രിയെന്നും സതീശന് പറഞ്ഞു.