തിരുവനന്തപുരം : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ ഇഡി അന്വേഷണത്തിനെതിരെ മന്ത്രി എംബി രാജേഷ്. ഇന്ത്യയിലെ പൊതുമേഖല ബാങ്കുകളില്‍ നടന്നിട്ടുള്ള ക്രമക്കേടുകളുമായി താരതമ്യപ്പെടുത്തുമ്ബോള്‍ കരുവന്നൂരിലേത് വലിയ പ്രശ്നമാണോയെന്ന് മന്ത്രി ചോദിച്ചു.അതിലെല്ലാം എടുത്തിട്ടുള്ള നിലപാട് എന്താണെന്ന് ഓര്‍മിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ കുറച്ചു കാലത്തിനിടയില്‍ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ നടന്നിട്ടുള്ള ക്രമക്കേടുകള്‍ എത്രയുണ്ട്? അതുമായി താരതമ്യപ്പെടുത്തുമ്ബോള്‍ ഇത് വല്ലതും വലിയ പ്രശ്നമാണോ? അതിലെല്ലാം എടുത്തിട്ടുള്ള നിലപാട് എന്താണെന്ന് നമ്മള് ഓര്‍മിക്കേണ്ടതാണ്. പല ബാങ്കുകളും പതിനായിരക്കണക്കിന് കോടി രൂപ കൊള്ളയടിച്ചതും കൊള്ളയടിച്ചവര്‍ രാജ്യംവിട്ടുപോയി ഇപ്പോഴും സുരക്ഷിതമായി കഴിയുന്നതുമെല്ലാം നമ്മുടെ മുന്നിലുണ്ടെന്ന് ഓര്‍ക്കണം. അപ്പോഴാണ് കേരളത്തില്‍ ഒരു പ്രശ്നത്തെ മുന്‍നിര്‍ത്തി ഇത്ര വ്യാപകമായ പ്രചരണം നടത്തുന്നത്. പ്രധാനമായും നിയമപരം എന്നതിനെക്കാള്‍ പ്രചാരണം ലക്ഷ്യമിട്ടുള്ളതാണ് ഇത്- മന്ത്രിയുടെ വാക്കുകള്‍.