തിരുവനന്തപുരം: ചാക്കയില്‍നിന്നു രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ നിർണായക നീക്കവുമായി അന്വേഷണ സംഘം.ഒപ്പമുള്ളത് യഥാർഥ മാതാപിതാക്കളാണോ എന്നറിയാനാണ് പരിശോധന. ഇതിന്റെ ഭാഗമായി കുഞ്ഞിന്റെയും മാതാപിതാക്കളുടെയും ഡിഎൻഎ സാംപിള്‍ ശേഖരിച്ചു. അന്വേഷണം കഴിയുന്നതുവരെ തിരുവനന്തപുരത്ത് തുടരാൻ മാതാപിതാക്കളോടു നിർദേശിച്ചു.