തിരുവനന്തപുരം: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി തോക്കുമായി മെഡിക്കല്‍ കോളജിലെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇന്ന് വൈകിട്ടാണ് സംഭവം.കല്ലമ്പലം സ്വദേശി സതീഷ് സാവണ് ആണ് തോക്കുമായി ആശുപത്രിയിലെ ത്തിയത്. അത്യാഹിത വിഭാഗത്തിലാണ് ഇയാള്‍ ഓടിക്കയറിയത്.
ആശുപത്രിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാർ ഇയാളെ പിടികൂടിയെങ്കിലും പ്രതി ഓടി രക്ഷപ്പെട്ടു.