തിരുവനന്തപുരം: അടിച്ചാല്‍ തിരിച്ചടിക്കരുതെന്ന നിലപാട് തിരുത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. തല്ലിയവര്‍ക്കെതിരെ ഇനിയും നടപടിയുണ്ടായില്ലെങ്കില്‍ എണ്ണിയെണ്ണി തിരിച്ചടിക്കും. കല്യാശേരിയില്‍ നിന്നുതന്നെ അത് തുടങ്ങും. അടിച്ചവരുടെ ലിസ്റ്റ് കയ്യിലുണ്ടെന്നും യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് വി.ഡി. സതീശന് പറഞ്ഞു.
മുഖ്യമന്ത്രി ഗുണ്ടയോ എന്ന ബാനര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് സ്ഥാപിച്ചു. നവകേരള സദസ്സ് ബാനറുകള്‍ പ്രവര്‍ത്തകര്‍ നശിപ്പിച്ചു. തെരുവില്‍ പ്രതിരോധമൊരുക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. കല്യാശേരിയില്‍ കിട്ടിയതിന് കൊല്ലത്ത് തിരിച്ചുകൊടുത്തെന്നും രാഹുല്‍ പറഞ്ഞു