തിരുവനന്തപുരത്ത് ജൂലൈ 28 അര്‍ദ്ധരാത്രി വരെ ലോക്ക് ഡൗണ്‍ നീട്ടിയതായി ജില്ലാ കലക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ക്രിട്ടിക്കല്‍ കണ്ടെയിന്മെന്റ് സോണുകള്‍ ഒഴികെയുള്ള തിരുവനന്തപുരം കോര്പ്പറേഷന് പരിധിയിലാണ് നിയന്ത്രണങ്ങള്‍ ബാധകം. അക്കൗണ്ട് ജനറല്‍ ഓഫീസ് 30 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. കിന്‍ഫ്ര പാര്‍ക്കിനുള്ളില്‍ നടക്കുന്ന മെഡിക്കല്‍ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരാം. എന്നാല്‍ നിര്‍മ്മാണ മേഖലക്കുള്ളില്‍ ക്യാമ്പുകളില്‍ കഴിയുന്നവരെ മാത്രമേ ജോലിക്കായി നിയോഗിക്കാന്‍ പാടുള്ളു. ഇവരെ നിര്‍മ്മാണ മേഖലക്ക് പുറത്തുവിടാന്‍ പാടില്ല. മറ്റെല്ലാ നിയന്ത്രണങ്ങളും നിലവിലുള്ളത് പോലെ തുടരുമെന്നും കലക്ടര്‍ അറിയിച്ചു.