തിരുവനന്തപുരം: ചാക്കയില്‍ രണ്ടുവയസുകാരിയെ കാണാതായ സംഭവത്തില്‍ ദുരൂഹത തുടരുന്നു. കുട്ടിയെ കണ്ടെത്തിയ സ്ഥലത്ത് പ്രത്യേക സംഘം ശാസ്ത്രീയ പരിശോധന നടത്തി.
പ്രതിയെ സംബന്ധിച്ച് ഏതെങ്കിലും തുമ്ബ് ലഭിക്കാനുള്ള സാധ്യത കണ്ടാണ് പോലീസും ഫോറൻസിക് വിഭാഗവും പ്രത്യേക പരിശോധന നടത്തിയത്.
തിങ്കളാഴ്ച രാത്രി സ്ഥലത്ത് ഡോഗ് സ്ക്വാഡിനെ എത്തിച്ച് പരിശോധന നടത്തിയിരുന്നു. ഇവിടേക്ക് വരാൻ സാധ്യമായ എല്ലാ സ്ഥലങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്.