തിരുവനന്തപുരം: കേരളം വേദിയാകുന്ന അര്‍ജന്റീന ഫുട്ബോള്‍ ടീമിന്റെ സൗഹൃദമല്‍സരത്തില്‍ മെസിയുണ്ടാകുമെന്ന് മന്ത്രി വി.അബ്ദുറഹിമാന്. മലപ്പുറത്തെ സ്റ്റേഡിയത്തില്‍ ഉദ്ഘാടന മല്‍സരമായി നടത്താനാണ് ആലോചനയെന്നും സ്റ്റേഡിയത്തിന്റെ നിര്‍മാണം അതിനകം പൂര്‍ത്തിയാകുമെന്നും മന്ത്രി പറഞ്ഞു
2025 ഒക്ടോബറിലാണ് ലയണല്‍ മെസി അടങ്ങുന്ന അര്‍ജന്റീനയുടെ താരനിര കേരളത്തിലെത്തുക. ഈ വര്‍ഷം ജൂണില്‍ എത്താന്‍ നേരത്തെ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും കേരളത്തിലെ പ്രതികൂല കാലവസ്ഥ ചൂണ്ടിക്കാണിച്ചപ്പോഴാണ് അടുത്ത വര്‍ഷം അവസാനം എത്താന്‍ തീരുമാനിച്ചത്. ഇന്ത്യന്‍ ടീമുമായുള്ള സൗഹൃദ മത്സരത്തിന്റെ സാധ്യതകളും കേരളത്തിന്റെ ഫുട്ബോള്‍ വികസനത്തില്‍ അര്‍ജന്റിനയുമായി സഹകരിക്കാവുന്ന മേഖലകളും അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് പ്രതിനിധികളുമായി നടത്തിയ ഓണ്‍ലൈന്‍ മീറ്റിംഗില്‍ ചര്‍ച്ചയായി. അര്‍ജന്റീന ടീം എന്നുന്നത് കേരളത്തിന് വലിയ നേട്ടമാകുമെന്ന് മന്ത്രി വി. അബ്ദുറഹിമാന് പ്രതികരിച്ചിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഗോള്‍ പരിശീലന പദ്ധതിയുമായി സഹകരിക്കാനും 5000 കുട്ടികളെ പരിശീലിപ്പിക്കുവാനുമുളള സന്നദ്ധതയും അര്‍ജന്റീന അറിയിച്ചു. അര്‍ജെന്റീന ടീമിന്റെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഹെഡ് പാബ്ലോ ഡയസ്, സംസ്ഥാന കായിക വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ്, കെ എഫ് എ സംസ്ഥാന പ്രസിഡന്റ് നവാസ് മീരാന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.