തിരുവനന്തപുരം: കോടികള്‍ പൊടിച്ചുള്ള സര്‍ക്കാരിന്റെ നവകേരള സദസിനെതിരേ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി.ഡി.
സതീശൻ. സാധാരണക്കാരന്റെ നെഞ്ചില്‍ ചവിട്ടിയാണ് ഒന്നര കോടിയുടെ ആഢംബര ബസിലെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ആഢംബര യാത്രയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ ജനങ്ങള്‍ പുശ്ചിച്ചുതള്ളും വി.ഡി സതീശന്.ധൂര്‍ത്തിന്റേയും അഴിമതിയുടെയും പാപഭാരം ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ച പിണറായി വിജയന് സര്‍ക്കാരിന്റെ ഈ ആഢംബര യാത്രയെ കേരളീയര്‍ അവജ്ഞയോടെ കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിന്റെ ഭയാനക സാമ്ബത്തിക പ്രതിസന്ധിയും കേരളജനത ഒന്നാകെ അഭിമുഖീകരിക്കുന്ന ജീവല്‍പ്രശ്നങ്ങളും പരിഹരിക്കാത്ത സര്‍ക്കാര്‍ നവകേരള സദസില്‍ എന്ത് ജനകീയ പ്രശ്നങ്ങളാണ് പരിഗണിക്കുകയെന്നും സതീശന് ചോദിച്ചു.52 ലക്ഷം പേര്‍ക്ക് നാല് മാസത്തെ ക്ഷേമ പെന്ഷന് കുടിശികയാണ്. അവര്‍ മരുന്ന് വാങ്ങാന്‍ പോലും പണമില്ലാതെ കഷ്ടപ്പെടുകയാണ്. കര്‍ഷകരെല്ലാം കടുത്ത പ്രതിസന്ധിയിലാണ്.
ലൈഫ് പദ്ധതിയില്‍ വീട് ലഭിക്കാനായി ഒമ്ബതു ലക്ഷം പേര് കാത്തിരിക്കുകയാണ്. വിലക്കയറ്റത്തില്‍ ആശ്വാസമാകേണ്ട സപ്ലൈകോ വെന്റിലേറ്ററിലാണ്. പാവപ്പെട്ട നിരവധി രോഗികളാണ് കാര്യണ്യ പദ്ധതിയുടെ കാരുണ്യം കാത്ത് നില്‍ക്കുന്നത്. മുഖ്യമന്ത്രിയും സംഘവും ഒന്നര കോടിയുടെ ആഢംബര ബസില്‍ സഞ്ചരിക്കുമ്ബോള്‍ പാവപ്പെട്ട കെഎസ്ആര്‍ടിസി ജീവനക്കാരന്റെ പെന്‍ഷനും ശമ്പളവും ആര് നല്‍കുമെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു.
ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് ഊണും ഉറക്കവും ഉപേക്ഷിച്ച് പ്രശ്നങ്ങള്‍ക്ക് അപ്പപ്പോള്‍ പരിഹാരം കണ്ടിരുന്ന ഉമ്മന്‍ ചാണ്ടി എന്ന മുഖ്യമന്ത്രിയുമായാകും കറങ്ങുന്ന കസേരയില്‍ ഇരിക്കുന്ന പിണറായി വിജയനെ ജനം താരതമ്യപ്പെടുത്തുന്നതും വിലയിരുത്തുന്നതുമെന്നും സതീശൻ പരിഹസിച്ചു.