തിരുവനന്തപുരം: രാവിലെ പത്ത് മണിക്കും സപ്ലൈകോ തുറക്കാതെ വന്നതോടെ ഭക്ഷ്യമന്ത്രി നേരിട്ടെത്തി തുറപ്പിച്ചു. മന്ത്രിയുടെ മണ്ഡലമായ നെടുമങ്ങാടാണ് ജി ആര് അനില്‍ നേരിട്ടെത്തി സപ്ലൈകോ തുറപ്പിച്ചത്. മന്ത്രിയെത്തുന്ന ഘട്ടത്തില്‍ ഇരുപതോളം പേര് സപ്ലൈക്കോയ്ക്ക് മുന്നില്‍ വരി നില്ക്കുന്നുണ്ടായിരുന്നു. നെടുമങ്ങാട് ഓണ പരിപാടിയുടെ അവലോകനത്തിനെത്തിയതായിരുന്നു മന്ത്രി. ഇവിടെ എത്തിയ നാട്ടുകാരാണ് സപ്ലൈക്കോ തുറക്കാത്തത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
Home LOCALThiruvananthapuram പത്ത് മണിക്കും തുറക്കാത്ത സപ്ലൈകോ നേരിട്ടെത്തി തുറപ്പിച്ച് മന്ത്രി ജി.ആർ. അനിൽ