പിണറായി സര്‍ക്കാരിനെതിരെ മുല്ലപ്പള്ളി. പിഎസ് സി ഓഫീസിന് മുന്പില് സര്‍ക്കാരിന്റെ നിയമന നിരോധനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലും വൈസ് പ്രസിഡന്റുമാരും നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം. കേരള പി.എസ്.സി മറ്റുസംസ്ഥാനങ്ങള്‍ക്ക് മാതൃകയായിരുന്നുവൈന്നും പി.എസ്.സിയുടെ കൊടിയടയാളം വിശ്വാസ്യതയായിരുന്നുവെന്നും അത് സി.പി.എം തകര്‍ത്തുവെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞേഞു. ലക്ഷക്കണക്കിന് അഭ്യസ്ഥവിദ്യരായ ഉദ്യോഗാര്‍ത്ഥികളുടെ പ്രതീക്ഷകളുടെ ചിറകുകളാണ് സി.പി.എമ്മും കേരള സര്‍ക്കാരും അരിഞ്ഞു വീഴ്ത്തിയത്.
എ.കെ.ജി സെന്ററിന്റെ ഒരു പോഷകസംഘടനയെപ്പോലെയാണ് പി.എസ്.സിയെ സി.പി.എം കാണുന്നത്. സി.പി.എം അനുഭാവികളായ കുപ്രസിദ്ധ കുറ്റവാളികള്‍ ക്രമക്കേടുകള്‍ നടത്തി പി.എസ്.സി റാങ്ക് പട്ടികയില്‍ കയറിക്കൂടുന്നു.എസ്.എഫ്.ഐ നേതാക്കള്‍ പോലീസ് റാങ്ക് ലിസ്റ്റില്‍ ഒന്നും രണ്ടും റാങ്കുകള്‍ നേടുന്നത് കേരളം കണ്ടതാണ്. സംസ്ഥാനത്ത് 3.29 ലക്ഷം പേര് എഴുതിയ കെ.എ.എസ് പരീക്ഷ നടത്തിപ്പിലും മൂല്യനിര്‍ണ്ണയത്തിലും ഗുരുതരക്രമക്കേടും വീഴ്ചയും വരുത്തി.ട്രാക്ക് റെക്കോര്‍ഡില്ലാത്ത കമ്പനിയെ മുല്യാനിര്ണ്ണയം നടത്താന്‍ നിയോഗിച്ചതില്‍ ദുരൂഹതയുണ്ട്. കമ്പ്യൂട്ടര്‍ ഉപയോഗിച്ച് നടത്തേണ്ട ഒ.എം.ആര് ഷീറ്റ് മൂല്യനിര്‍ണ്ണയം ഇടത് അനുകൂലികളായ ഉദ്യോഗസ്ഥരെ നിയമിച്ച് നടത്താനുള്ള പി.എസ്.സി തീരുമാനവും ഗൂഢലക്ഷ്യത്തോടെയുള്ളതാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.
പി.എസ്.സിയെ നോക്കുകുത്തിയാക്കി പിന്‍വാതില്‍ നിയമനം നടത്തുകയാണ് സര്‍ക്കാര്‍. പൊതുമേഖല സ്ഥാപനങ്ങളില്‍ മുഴുവന്‍ സഖാക്കളെ തിരുകിക്കയറ്റുകയാണ്. കെ.എസ്.ഇ.ബി യില്‍ 1500 ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരുടേയും 10000 ഹെല്‍പ്പര്‍മാരുടേയും താല്‍ക്കാലിക അടിസ്ഥാനത്തിലുള്ള തസ്തിക സൃഷ്ടിക്കുന്നത് ആരോടും ആലോചിക്കാതെയാണ്. പ്രതിവര്‍ഷം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഇഷ്ടക്കാര്‍ക്ക് കൂട്ടനിയമനം നടത്താനൊരുങ്ങുകയാണ് വ്യവസായ വകുപ്പ്.കേരള ചെറുകിട വ്യവസായ വികസന കോര്‍പ്പറേഷനില്‍(സിഡ്കോ) മാത്രം 56 തസ്തികളിലേക്കാണ് കരാര്‍ നിയമനം.
14 കോടി പ്രതിവര്‍ഷം നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ സിമന്റ്സിലും അര ലക്ഷം മുതല്‍ ഒരു ലക്ഷം വരെ ശമ്പളം ലഭിക്കുന്ന 6 തസ്തികകളിലേക്ക് നിയമന വിജ്ഞാപനം ഇറക്കി. കേരള മിനറല്‍ ഡവലപ്മെന്റ് കോര്പറേഷന്,കേരള ടെക്സറ്റെല്‍ കോര്പ്പറേഷന് എന്നിവിടങ്ങളിലേക്കും അധിക തസ്തികള്‍ സൃഷ്ടിച്ചിരിക്കുകയാണ്. കൂടാതെ കേരള ബാങ്കിലേക്ക് സി.പി.എം ഉന്നതരുടെ മക്കളെ നിയമിക്കാനുള്ള നീക്കവും അണിയറയില്‍ നടക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥന് എം.എല്‍.എ സ്വാഗതം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി കുമാരി രമ്യാഹരിദാസ് എം.പി, വൈസ് പ്രസിഡന്റുമാരായ എന്‍.എസ്.നുസൂര്‍,എസ്.എം.ബാലു,റിജില്‍ മാക്കുറ്റി,റിയാസ് മുക്കോളി,പ്രേംരാജ്, ജില്ലാ പ്രസിഡന്റ് സുധീര്‍ഷാ തുടങ്ങിയവര്‍ പങ്കെടുത്തു.