തിരുവനന്തപുരം:തിരുവനന്തപുരം പ്രസ് ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം നടത്തുന്ന സര്‍ക്കാര്‍ അംഗീകൃത ഡിപ്ലോമാ കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തെ പ്രിന്റ്,ഇലക്ട്രോണിക് ബാച്ചുകളിലേയ്ക്കുള്ള കോഴ്സിന് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത സര്‍വകലാശാലാ ബിരുദമാണ്. അവസാന വര്‍ഷ ഡിഗ്രി പരീക്ഷയെഴുതിട്ടുള്ളവര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി28.
പ്രവേശന പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷാഫോം തിരുവനന്തപുരം പ്രസ് ക്ലബ് ഓഫിസില്‍നിന്ന് നേരിട്ട്250രൂപയ്ക്കും250രൂപയുടെ ഡ്രാഫ്റ്റ് സഹിതംസെക്രട്ടറി,പ്രസ് ക്ലബ്,തിരുവനന്തപുരം-1എന്ന വിലാസത്തില്‍ അപേക്ഷിച്ചാല്‍ തപാല്‍മാര്‍ഗവും ലഭിക്കും.www.keralapressclub.comഎന്ന വെബ്സൈറ്റിലും ഫോം ലഭ്യമാണ്.പൂരിപ്പിച്ച അപേക്ഷ തിരികെ ലഭിക്കാനുള്ള അവസാന തിയതി മെയ്31.
വിശദവിവരങ്ങള്‍ക്ക്0471- 2330380,2338950, 2331642.