തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ പ്രതിസന്ധി പരിഹരിക്കാൻ പുതിയ സെർവർ വാങ്ങാൻ ഭക്ഷ്യവകുപ്പ് തീരുമാനിച്ചു. ഇതിനായി ധനവകുപ്പില്‍നിന്നും 3.54 ലക്ഷം രൂപ അനുവദിക്കണമെന്ന മന്ത്രിയുടെ നിർദേശം പരിഗണിച്ച് ധനവകുപ്പ് പണം അനുവദിച്ചു.
നിലവിലുള്ള സെർവറിന് പുറമെ പുതിയ സെർവർ വാങ്ങി പ്രതിസന്ധി പരിഹരിക്കാനാണ് ഭക്ഷ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി സെർവർ തകരാറിനെ തുടർന്ന് മസ്റ്ററിംഗ് തടസപ്പെട്ടതിനെതിരേ പ്രതിപക്ഷവും ജനങ്ങളും സർക്കാരിനെതിരേ രൂക്ഷ വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു.
സാധാരണക്കാരായ ജനങ്ങള്‍ ജോലിക്ക് പോകാതെ റേഷൻ മസ്റ്ററിംഗ് നടത്താൻ അതിരാവിലെയോടെ റേഷൻകടകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂവില്‍ നില്ക്കുക പതിവായിരുന്നു. മണിക്കൂറുകള്‍ കഴിയുന്പോഴാണ് സെർവർ തകരാർ കാരണം മസ്റ്ററിംഗ് നിർത്തിവച്ച വിവരം അധികൃതർ അറിയിക്കുന്നത്.