തിരുവനന്തപുരം: ഗര്‍ഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പേരേറ്റ്കാട്ടില്‍ വീട്ടില്‍ ലക്ഷ്മി(19) ആണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ടാണ് സംഭവം. ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ ജനല്‍കമ്ബിയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ തുടര്‍വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ലക്ഷ്മിയും ഭര്‍ത്താവ് കിരണുമായി ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഇതാണോ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വ്യക്തമല്ല.
മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്നു മരിച്ച ലക്ഷ്മി. പതിനൊന്നുമാസം മുമ്ബായിരുന്നു ഇവരുടെ വിവാഹം. സംഭവത്തില്‍ കടയ്ക്കാവൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.