സെക്രട്ടേറിയറ്റിലും മറ്റു മൂന്നു വകുപ്പുകളിലുമായി 1013 അധിക ജീവനക്കാരുണ്ടെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ചെലവ് ചുരുക്കലിന്റെ ഭാഗമായി നിയോഗിച്ച വിദഗ്ധ സമിതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അധിക ജീവനക്കാരെ തദ്ദേശസ്ഥാപനങ്ങളിലേക്ക് മാറ്റണമെന്നും സമിതി നിര്‍ദ്ദേശിച്ചു.
സെക്രട്ടേറിയറ്റില്‍മാത്രം ഇപ്പോള്‍ 554 അറ്റന്‍ഡര്‍മാരും 204 കംപ്യൂട്ടര്‍ അസിസ്റ്റന്റുമാരും അധികമായുള്ളത്. അച്ചടിവകുപ്പ് -90, കേരള ബുക്സ് ആന്‍ഡ് പബ്ലിഷിങ് സൊസൈറ്റി-113, സ്റ്റേഷനറി വകുപ്പ് – 52 എന്നിങ്ങനെയാണ് അധിക ജീവനക്കാരുടെ കണക്ക്.