തിരുവനന്തപുരം: തലസ്ഥാനത്തെ മഴ രക്ഷാ പ്രവര്‍ത്തനത്തില്‍ വീഴ്്ചയെന്ന് മന്ത്രി.അപ്രതീക്ഷിതമായി അതിശക്തമായ മഴ തലസ്ഥാനത്തുണ്ടായിട്ട് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിലും ഏകോപിപ്പിക്കുന്നതിലും ഭരണസംവിധാനത്തിന് വീഴ്ചയുണ്ടായെന്ന് മന്ത്രി വി ശിവന്‍കുട്ടി.
ദുരിതാശ്വാസ ക്യാംപുകള്‍ക്ക് ആവശ്യമായ ഫണ്ട് പോലും റവന്യൂ വകുപ്പ് ലഭ്യമാക്കിയില്ലെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം കോര്പ്പറേഷന് തിരിഞ്ഞുനോക്കിയല്ല എന്ന് കുറ്റപ്പെടുത്തി. എന്നാല്‍, മഴ പെയ്ത് വെള്ളം ഇറങ്ങി തുടങ്ങിയതോടെ കാലാവസ്ഥ വകുപ്പിനെ കുറ്റപ്പെടുത്തി കൈയ്യൊഴിയുകയാണ് മന്ത്രിമാര്‍. മഴ മുന്നറിയിപ്പ് ലഭിച്ചില്ലെന്ന് മന്ത്രി ആന്റണി രാജുവും കുറ്റപ്പെടുത്തി.
അപ്രതീക്ഷിത മഴ, വെള്ളമിറങ്ങാന്‍ തടസമായി കടലിലെ വേലിയേറ്റം. തലസ്ഥാനനഗരത്തിലെ വെള്ളപ്പൊക്കത്തിന് മന്ത്രിമാര്‍ ഉള്‍പ്പെടെ നിരത്തുന്ന കാരണം ഇതാണ്. മഴ മുന്നറിയിപ്പ് നല്കുന്നതില് കാലാവസ്ഥ വകുപ്പിനെ കൂടി കുറ്റപ്പെടുത്തുകയാണ് മന്ത്രിമാര്‍. അല്‍പ്പം കൂടി കടന്ന് വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയിലേക്ക് കൂടി വിരല്‍ച്ചൂണ്ടി മന്ത്രി വി.ശിവന്‍കുട്ടി.