തിരുവനന്തപുരം : സ്റ്റൈപെന്‍ഡ് വര്‍ധനയില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ പറഞ്ഞു പറ്റിച്ചെന്ന് പി.ജി ഡോക്ടര്‍മാര്‍ .29ന് സംസ്ഥാന വ്യാപക പണിമുടക്ക്, ഒ.പി ബഹിഷ്കരിക്കും. 30ന് ആരോഗ്യമന്ത്രിയുമായി ചര്‍ച്ച, നടപടിയില്ലെങ്കില്‍ അനിശ്ചിതകാല സമരമെന്നും മുന്നറിയിപ്പ്. ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പി.ജി ഡോക്ടര്‍മാരുടെ പ്രശ്നങ്ങള്‍ പരിഹാരം കാണാമെന്ന വാഗ്ദാനം നല്‍കിയാണ് നേരത്തെ സമരം അവസാനിപ്പിക്കുന്നതിന് സര്‍ക്കാര്‍ വഴിയൊരുക്കിയത് .എന്നാല്‍ ആ ഉറപ്പ് കാറ്റില്‍ പറത്തി എന്നാണ് ഡോക്ടറ്#മാര്‍ പറയുന്നു.