തിരുവനന്തപുരം :തലസ്ഥാനത്ത് പൊതു ഇടങ്ങളിൽ ശരിയായി മാസ്ക് ധരിക്കാതെ നടക്കുന്നവരെ ഇന്നു മുതൽ പിടികൂടാൻ സിറ്റി പൊലീസ് തീരുമാനം. ഇത്തരക്കാരെ പിടികൂടി പിഴ ഈടാക്കുമെന്നു കമ്മിഷണർ ബൽറാം കുമാർ ഉപാധ്യായ അറിയിച്ചു. പലരും റോഡുകളിലൂടെ കൃത്യമായി വായും മൂക്കും മറയ്ക്കുന്ന രീതിയിൽ അല്ലാതെ താടിയിലും, കഴുത്തിലുമായി മാസ്ക് ധരിച്ചു നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. പുറത്തിറങ്ങുന്നവരും വ്യാപാര സ്ഥാപനങ്ങളിലുള്ളവരും വഴിയോര കച്ചവടങ്ങൾ നടത്തുന്നവരും മാസ്കോ തൂവാലയോ കൊണ്ട് മൂക്കും വായും ശരിയായ രീതിയിൽ മറയ്ക്കണം
Home Crime & Court തലസ്ഥാനത്ത് പൊതു ഇടങ്ങളിൽ ശരിയായി മാസ്ക് ധരിക്കാത്തവരെ ഇന്നു മുതൽ പിടികൂടും; സിറ്റി പൊലീസ് കമ്മിഷണർ