തിരുവനന്തപുരം: എസ്എസ്എല്‍സി മോഡല്‍ പരീക്ഷകള്‍ ഫെബ്രുവരി 19ന് ആരംഭിക്കും. രാവിലെയും ഉച്ചകഴിഞ്ഞുമായി നടത്തുന്ന പരീക്ഷകള്‍ 23ന് അവസാനിക്കും.
രാവിലെ 9.45 മുതല്‍ 11.30 വരെയും ഉച്ചയ്ക്ക് രണ്ടു മുതല്‍ 3.45 വരെയുമാണ് പരീക്ഷ. എസ്എസ്എല്‍സി പരീക്ഷ മാർച്ച് നാലിന് ആരംഭിച്ച് മാർച്ച് 25ന് അവസാനിക്കും. രാവിലെ 9.30 ന് പരീക്ഷ ആരംഭിക്കും.
ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ മോഡല്‍ പരീക്ഷകള്‍ ഫെബ്രുവരി 15ന് ആരംഭിച്ച് 21ന് അവസാനിക്കും. ഹയർ സെക്കൻഡറി പൊതുപരീക്ഷകള്‍ മാർച്ച് ഒന്നിന് ആരംഭിച്ച് 26ന് അവസാനിക്കും. രാവിലെ 9.30ന് പരീക്ഷ ആരംഭിക്കും.