തിരുവനന്തപുരം : നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും. നാലു ഷട്ടറുകളും നിലവില്‍ 70 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി.വൈകീട്ട് ഓരോ ഷട്ടറുകളും 30 സെന്റീമീറ്റര്‍ വീതം കൂടി ഉയര്‍ത്തും. സമീപ വാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.ജില്ലയില്‍ ഇന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ത്വരിത ഗതിയിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്കി. രാത്രിയോടെ ശക്തമായ മഴയില്‍ തിരുവനന്തപുരം നഗര പ്രദേശങ്ങളിലുള്‍പ്പെടെ വെള്ളക്കെട്ട് രൂക്ഷമാവുകയായിരുന്നു.