തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു ജാഗ്രത .ഡാമിന്റെ നാലു ഷട്ടറുകള്‍ 30 സെന്റിമീറ്ററാണ് ഉയര്‍ത്തിയത്. ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ കൂടി ഉയര്‍ത്താന്‍ സാധ്യതയുണ്ട്. സമീപവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.
പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ ആകെ 10 സിഎം ഉയര്‍ത്തി . വലിയ അളവില്‍ നീരൊഴുക്ക് തുടരുന്ന സാഹചര്യത്തില്‍ അത് 70 സിഎം കൂടി വര്‍ധിപ്പിച്ച് ആകെ 80 സിഎം ആയി ഉയര്‍ത്തും. സമീപവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു