തിരുവനന്തപുരം : പാര്‍ട്ടികള്‍ മന്ത്രിസ്ഥാനം പങ്കിടണമെന്ന ധാരണയില്‍ മാറ്റമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് പറഞ്ഞു. മന്ത്രിസഭ പുനഃസംഘടനയെ പറ്റി മറ്റ് ആലോചനകള്‍ ഇല്ല. സ്പീക്കര്‍ പദവിയില്‍ മാറ്റമുണ്ടാവുമെന്ന് പറയുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണ്.എല്‍ഡിഎഫില്‍ എല്ലാപാര്‍ട്ടികള്‍ക്കും പങ്കാളിത്തമുള്ള ഒരു ഭരണസംവിധാനമാണ്. നിയമസഭയല്‍ ഒരു അംഗം മാത്രമാണ് ഉള്ളതെങ്കില്‍ കൂടി അവരെക്കൂടി പരിഗണിച്ചാണ് മന്ത്രിസഭ രൂപീകരിച്ചത്.
എല്ലാ പാര്‍ട്ടികള്‍ക്കും അഞ്ച് വര്‍ഷം മന്ത്രിസ്ഥാനം കൊടുക്കുകയെന്നത് പറ്റാത്ത സാഹചര്യത്തിലാണ് നാല് പാര്‍ട്ടികള്‍ക്ക് പകുതി സമയം നല്കാന് തീരുമാനിച്ചത്. ഇക്കാര്യം എല്‍ഡിഎഫ് പരസ്യമായി പറഞ്ഞതുമാണ്. ആ ഒരു ധാരണയിലാണ് എല്‍ഡിഎഫ് പ്രവര്‍ത്തിക്കുന്നത്. ആ ധാരണയ്ക്ക് ഒരുമാറ്റവും ഉണ്ടായിട്ടില്ല. കെബി ഗണേഷ് കുമാറിനെ മന്ത്രിയാക്കേണ്ടാത്ത സാഹചര്യമില്ല.