തിരുവനന്തപുരം: കണ്ണൂരിലെ നൃത്താധ്യാപകൻ പി.എന്‍. ഷാജിയെ മരണത്തിലേക്ക് നയിച്ച രാഷ്ട്രീയ ഇടപെടലുകളെ കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പരാതി നല്കി.സംഭവത്തിന് പിന്നില്‍ രഹസ്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും തനിക്കെതിരെ ഏകപക്ഷീയമായി തീരുമാനങ്ങളുണ്ടാകുമെന്ന ഭയമാണ് ഷാജിയെ മരണത്തിലേക്ക് നയിച്ചതെന്നും ബന്ധുക്കള്‍ പരാതിയില്‍ പറയുന്നു.
മാര്‍ഗം കളിയില്‍ മികച്ച വൈദഗ്ദ്യമുള്ള അധ്യാപകനാണ് ഷാജി. കലോത്സവ വേദികളില്‍ നിക്ഷ്പക്ഷനായി വിധികര്‍ത്താവാണ് അദ്ദേഹം.സംഭവത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് നീതി ലഭിക്കുന്ന വിധത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തണം. വിഷയത്തില്‍ ഗവര്‍ണറുടെ അടിയന്തര ശ്രദ്ധപതിയണമെന്നും പരാതിയില്‍ പറയുന്നു.