കഴക്കൂട്ടം : കരുതല്‍ കഴക്കൂട്ടം പദ്ധതി പാവങ്ങള്‍ക്കും, സാധാരണക്കാര്‍ക്കും തണലാകുമെന്ന് കെ.മുരളീധരന് എംപി. കരുതല്‍ കഴക്കൂട്ടം ചാരിറ്റബിള്‍ സൊസൈറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുപ്പക്കാരുടെ ഓരോ പദ്ധതികളെയും സഹായിക്കേണ്ട ചുമതല സമൂഹത്തിനുണ്ട്. പുതിയ തലമുറ സമൂഹത്തില്‍ ഉയര്‍ന്നു വരണമെന്നും അദ്ദേഹം പറഞ്ഞു.
നാടിന്റെ വികസനത്തിനായി ചര്‍ച്ചകള്‍ സമൂഹത്തില്‍ നടക്കണം. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വികസന രംഗത്ത് ഒരിക്കലും രാഷ്ട്രീയം കലര്‍ത്തിയിട്ടില്ല . തിരുവനന്തപുരത്തെ കോര്പ്പറേഷന് റോഡുകളില്‍ മാത്രം 42 കോടി രൂപ അനുവദിച്ച് റോഡുകള്‍ നവീകരിച്ചു. ഇന്ന് പലപ്പോഴും വികസനത്തില്‍ രാഷ്ട്രീയം കലരുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. ഈ കാരുണ്യ പദ്ധതിക്ക് നേതൃത്വം നല്കിയ യൂത്ത് കോണ്‍ഗ്രസ് ദേശീയ കോഡിനേറ്റര്‍ ജെ എസ് അഖിലിനെ അദ്ദേഹം അഭിനന്ദിച്ചു.
കരുതല്‍ കഴക്കൂട്ടം ചാരിറ്റബിള്‍ സൊസൈറ്റി ചെയര്മാന് ജെ.എസ് അഖില്‍ അധ്യക്ഷത വഹിച്ചു. ഡിസിസി അദ്ധ്യക്ഷന്‍ പാലോട് രവി, മുന്‍ എംഎല്‍എ അഡ്വ എം.എ വാഹിദ് , കടകംപള്ളി ഹരിദാസ്, അണിയൂര്‍. എം. പ്രസന്നകുമാര്‍, ചെക്കാലമുക്ക് മോഹനന്, പ്രദീപ് കുമാര്‍, പ്രമോദ് കളത്തൂര്‍, പ്രതീഷ് ചന്ദ്രന്, പ്രണവ് കോലത്തുകര, എന്നിവര്‍ പങ്കെടുത്തു.