തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ ബി ജെ പി നേതാവ് സി കെ പത്മനാഭന് നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യാക്ക് ശ്രമിച്ച മുട്ടട അഞ്ചുവയല്‍ സ്വദേശി വേണുഗോപാലന്‍ നായര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ സമരപ്പന്തലിലേക്ക് ഓടിക്കയറിയ വേണുഗോപാലന്‍ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വേണുഗോപാലന്‍ നായര്‍ ആശുപത്രിയിലാണ് മരിച്ചത്.
ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യാ ശ്രമം: സംഭവം പുലര്‍ച്ചെ രണ്ടുമണിയോടെ