തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്റ്റേഷനില്‍ നിന്നും ് തൊണ്ടിമുതലായി കസ്റ്റഡിയില്‍ എടുത്ത ബൈക്ക് മോഷണം പോയി. ബൈക്ക് കൊണ്ടുപോകുന്നത് സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സ്റ്റേഷന്റെ മുന്നില്‍ എസ്എയുടെ ഓഫീസിന് വശത്തായി പാര്‍ക്ക് ചെയ്തിരുന്ന വാഹനമാണ് എടുത്ത് കടന്നിരിക്കുന്നത്. സ്റ്റേഷന്റെ മുന്നിലൂടെയുള്ള ഗേറ്റ് വഴി തന്നെ വാഹനം എടുത്തു പോയി കൊണ്ടുപോയി എന്നാണ് വിവരം.
രണ്ടുദിവസം മുമ്പ് ഉച്ചക്കടയില്‍ ഒരു യുവതിയുടെ കഴുത്തില്‍ നിന്നും മാല പൊട്ടിച്ചു പറിച്ച സംഭവത്തിലെ മോഷ്ടാവ് ഉപേക്ഷിച്ചു പോയ ബൈക്ക് കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്നു. ഈ വാഹനമാണ് മോഷണം പോയത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.