തിരുവനന്തപുരം: എം.ടി. വാസുദേവൻ നായരുടെ വാക്കുകള്‍ ശ്രദ്ധിച്ചു കേള്‍ക്കണമെന്നും വ്യക്തി പൂജയെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എം.ടിയുടെ വാക്കുകള്‍ വഴിതിരിച്ചു വിടാൻ ശ്രമം നടക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞത് കേരളം കേള്‍ക്കാൻ ആഗ്രഹിച്ച വാക്കുകളാണെന്നും സതീശൻ പറഞ്ഞു.
അധികാരം എങ്ങനെ അഹങ്കാരത്തിലേക്കും ധാര്ഷ്യത്തിലേക്കും പോകുന്നു. പ്രതിഷേധിക്കാനുള്ള അവകാശത്തെവരെ ഹനിക്കുകയാണ്. പ്രതിഷേധങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തുന്നു. ഇതോക്കെ കണ്ട് എം.ടി പ്രതികരിച്ചതില്‍ സന്തോഷമുണ്ട്. കാരണം അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് അത്ര മൂര്‍ച്ഛയുണ്ട്. അവ മനസിലാക്കാനാണ് ശ്രമിക്കേണ്ടത്. അല്ലാതെ വഴിതിരിച്ചുവിടാനല്ല ശ്രമിക്കേണ്ടത്.