തിരുവനന്തപുരം: സോളര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരായ ഗൂഢാലോചനയില്‍ തന്നെ പങ്കാളിയാക്കാന്‍ ശ്രമിച്ചുവെന്ന് പി.സി.ജോര്‍ജ്. ദല്ലാള്‍ നന്ദകുമാര്‍ വഴി പിണറായി വിജയനെ സന്ദര്‍ശിച്ചശേഷം പരാതിക്കാരി തന്നെ വന്നു കണ്ടു.പിണറായി പറഞ്ഞിട്ടാണ് പരാതിക്കാരി കാണാന്‍ വന്നതെന്ന് വിശ്വസിക്കുന്നു. ഒരു കുറിപ്പ് ഏല്പിച്ചശേഷം അതിലുള്ളതുപോലെ മാധ്യമങ്ങളോടും അന്വേഷണ ഉദ്യോഗസ്ഥരോടും പറയണമെന്ന് പറഞ്ഞു. അത് പറ്റില്ലെന്ന് അപ്പോള്‍തന്നെ അറിയിച്ചെന്നും സിബിഐ ഉദ്യോഗസ്ഥര്‍ക്ക് ആ കുറിപ്പ് കൈമാറിയെന്നും പി.സി.ജോര്‍ജ് പറഞ്ഞു.