തിരുവനന്തപുരം: തിരുവല്ലത്തെ ഷഹാന ജീവനൊടുക്കിയ കേസില്‍ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ച് കുടുംബം.രാവിലെ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ ശേഷമാണ് സത്യാഗ്രഹമിരുന്നത്.
പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് നേരത്തെ ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. ഷഹാനയുടെ ഭര്‍ത്താവ് നൗഫലും ഭര്‍തൃമാതാവുമാണ് കേസിലെ പ്രതികള്‍. പ്രതികള്‍ക്ക് രക്ഷപ്പെടാൻ പോലീസ് ഉദ്യോഗസ്ഥൻ സഹായം ചെയ്തതായി സിഐ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.