തിരുവനന്തപുരം: നെടുമങ്ങാട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന്മേല് മദ്യപാനിയുടെ പരാക്രമം. നെടുമങ്ങാട് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ മുന്‍ ഗ്ലാസ് മദ്യപാനിയായ മദ്ധ്യവയസ്കന് അടിച്ച് തകര്‍ത്തു. ആക്രമണത്തിന് ശേഷം ഇയാള്‍ തന്നെ പോലീസിനെ വിളിക്കാന്‍ നാട്ടുകാരോട് പറയുകയായിരുന്നു. സംഭവത്തിന് പിന്നാലെ നെടുമങ്ങാട് പോലീസെത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തു.
കടയ്ക്കല്‍ മതിര സ്വദേശി പുരുഷോത്തമനാണ് വഴിയരികില്‍ പരാക്രമം നടത്തിയത്. സംഭവത്തില്‍ ഇയാളെ അറസ്റ്റ് ചെയ്തെങ്കിലും കാറുടമ ഇതുവരെ പരാതിയുമായി എത്തിയിട്ടില്ല. റോഡരികില്‍ പാര്‍ക്ക് ചെയ്ത ശേഷം ജോലിയ്ക്ക് പോയതാകാമെന്ന് പോലീസ് പറയുന്നു. സ്ഥിരം മദ്യപാനിയാണ് പുരുഷോത്തമനെന്ന് വീട്ടുകാര്‍ പറഞ്ഞതായി ബന്ധുക്കള്‍ പറഞ്ഞെന്ന് പോലീസ് വ്യക്തമാക്കി.