തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും കോവിഡ് രോഗി പുറത്ത്പോയ സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അന്വേഷണത്തിനുത്തരവിട്ടു. നിലവില്‍ ചികിത്സയിലിരിക്കുന്നവര്‍ ഇപ്രകാരമുള്ള ലംഘനം നടത്തിയാല്‍ കേസെടുക്കുമെന്ന് ആരോഗ്യ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. രണ്ട് പരിശോധനാ ഫലങ്ങളും നെഗറ്റീവായി ഇന്ന് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കേയാണ് ഇദ്ദേഹം കടന്ന് കടന്നുപോയതെന്നാണ് ആശുപത്രി സൂപ്രണ്ട് അറിയിച്ചത്.