തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്റെ താത്ക്കാലിക ചുമതല മുതിർന്ന നേതാവ് എം.എം.ഹസന്. നിലവിലെ അധ്യക്ഷൻ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.തെരഞ്ഞെടുപ്പ് കാലത്തേക്ക് മാത്രമാണ് ചുമതല. നിലവില്‍ യുഡിഎഫ് കണ്‍വീനറാണ് എം.എം. ഹസൻ.
കേരളത്തിലെ 16 സീറ്റുകളിലേക്ക് ഉള്‍പ്പെടെ 39 സ്ഥാനാർഥികളെയാണ് കോണ്‍ഗ്രസ് വെള്ളിയാഴ്ച
പ്രഖ്യാപിച്ചത്. പാർട്ടി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
തിരുവനന്തപുരം- ശശി തരൂർ, ആറ്റിങ്ങല്‍ -അടൂർ പ്രകാശ്, മാവേലിക്കര – കൊടിക്കുന്നേല്‍ സുരേഷ്, ആലപ്പുഴ- കെ.സി.വേണുഗോപാല്‍, പത്തനംതിട്ട- ആന്റോ ആന്റണി, എറണാകുളം- ഹൈബി ഈഡൻ, ഇടുക്കി- ഡീൻ കുര്യാക്കോസ്, തൃശൂർ- കെ.മുരളീധരൻ, ചാലക്കുടി – ബെന്നി ബഹനാൻ, ആലത്തൂർ- രമ്യ ഹരിദാസ്, പാലക്കാട്- വി.കെ.ശ്രീകണ്ഠൻ, വടകര- ഷാഫി പറമ്ബില്‍, കോഴിക്കോട്- എം.കെ. രാഘവൻ, വയനാട്- രാഹുല്‍ ഗാന്ധി, കണ്ണൂർ- കെ.സുധാകരൻ, കാസർഗോഡ്- രാജ് മോഹൻ ഉണ്ണിത്താൻ എന്നിങ്ങനെയാണ് കേരളത്തിലെ സ്ഥാനാർഥി പട്ടിക.