കൊച്ചി: എറണാകുളം കതൃക്കടവ് ഇടശേരി ബാറിലെ മാനേജരടക്കം മൂന്നുപേരെ വെടിവച്ചു കൊല്ലാന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതിക്ക് തോക്ക് നല്കി തിരുവനന്തപുരം സ്വദേശിയെ കസ്റ്റഡിയില്‍ വാങ്ങുന്നതിനുള്ള നടപടികള്‍ എറണാകുളം നോര്‍ത്ത് പോലീസ് തുടങ്ങി.
ഇയാളുടെ അറസ്റ്റ് വരും ദിവസങ്ങളില്‍ രേഖപ്പെടുത്തിയ ശേഷം കൂടുതല്‍ ചോദ്യം ചെയ്യലിനായി ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും.
നിലവില്‍ ഇയാള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. ഒരാളെ വെട്ടി പരിക്കേല്‍പ്പിച്ചതിന് തൃശൂര്‍ എരുമപ്പെട്ടി പോലീസ് സ്റ്റേഷനില്‍ ഇയാളുടെ പേരില്‍ വധശ്രമത്തിന് കേസുണ്ട്. ഈ കേസിലാണ് ഇയാള്‍ ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്നത്.