തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരേ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന സംസ്ഥാനതല പ്രതിക്ഷേധ ജാഥ സമരാഗ്നി ഇന്ന് ആരംഭിക്കും.കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ചേര്‍ന്നാണ് ജാഥ നയിക്കുന്നത്.
ഉച്ചകഴിഞ്ഞു നാലിന് കാസര്‍ഗോഡ് മുനിസിപ്പല്‍ മൈതാനത്ത് നിന്ന് ആരംഭിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ നിര്‍വഹിക്കും. എല്ലാ ജില്ലകളിലും വ്യത്യസ്ത മേഖലകളില്‍ കഷ്ടതകള്‍ അനുഭവിക്കുന്ന സാധാരണക്കാരുമായി കൂടിക്കാഴ്ച നടത്തി നേതാക്കള്‍ അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കും.
കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുന്‍ഷി, കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ശശി തരൂര്‍ എംപി, കൊടുക്കുന്നില്‍ സുരേഷ് എംപി, യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്, കെപിസിസി പ്രചാരണ സമിതി ചെയര്മാന് കെ. മുരളീധരന്, കെപിസിസി, ഡിസിസി ഭാരവാഹികള്‍ എന്നിവര്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കും. 14 ജില്ലകളിലും പര്യടനം നടത്തുന്ന ജാഥ 29 ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് പൊതുസമ്മേളനത്തോടെ സമാപിക്കും.