തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പോലുള്ള പദ്ധതികള്‍ ജനങ്ങള്‍ക്ക് ആവശ്യമാണെന്ന് ബിജെപി മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍. സില്‍വര്‍ലൈനിനെ നമ്മള് പിന്തുണയ്ക്കണമെന്ന് പറഞ്ഞ് ഒ. രാജഗോപാല്‍. ഏത് പാര്‍ട്ടിയാണ് ചെയ്യുന്നത്, ആര്‍ക്കാണ് ക്രെഡിറ്റ് പോകുന്നത് എന്നതല്ല, ജനങ്ങള്‍ക്ക് എന്ത് ഗുണം അതാണ് നോക്കേണ്ടതെന്നും പറഞ്ഞു., എന്നാല്‍ പിണറായി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റെയില്‍ രാജഗോപാല്‍ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയായ കേന്ദ്ര സര്‍ക്കാര്‍ ആരംഭത്തില്‍ തന്നെ തടയിട്ടു എന്നത് നഗ്നമായ സത്യമാണ്.
എന്നാല്‍ കേരളീയം നല്ല പരിപാടിയാണെന്നും ബിജെപിയുടെ ഉന്നത സ്ഥാനത്തിരുന്ന നേതാവെന്ന നിലയില്‍ ഒ . രാജഗോപാലിന്റെ പ്രസ്താവന സട കൊഴിഞ്ഞ സിംഹത്തിന് വാതില്‍ തുറക്കാനുള്ള താക്കോലാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സത്യം എന്താണെന്ന് അറിയാന്‍ വേണ്ടിയാണ് പരിപാടിയില്‍ പങ്കെടുത്തതെന്നാണ് ഒ.രാജഗോപാലിന്റെ ഭാഷ്യം. ജനങ്ങള്‍ക്ക് വേണ്ടി ചെയ്യാന്‍ കഴിയുന്ന നല്ല കാര്യങ്ങള്‍ അറിയിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും ജനങ്ങള്‍ക്ക് നല്ലതാണോ എന്നതാണ് അളവുകോലെന്നും അതില്‍ ഒരു തെറ്റും കാണുന്നില്ലെന്നും കൂട്ടിച്ചേര്‍ത്ത് തന്റെ ഭാഗത്തെ ന്യായീകരിക്കാനും അദ്ദേഹം മറന്നിട്ടില്ല.
സംസ്ഥാനത്ത് സാമ്പത്തികമായി ഞെരുക്കം ഉണ്ടെന്നത് ശരിയാണെന്ന് പറഞ്ഞ രാജഗോപാല്‍ സര്‍ക്കാരിന്റെ നയപരിപാടികള്‍ ജനങ്ങളില്‍ എത്തിക്കാന്‍ ചെയ്യുന്നതിനെ എങ്ങനെ കുറ്റം പറയാന്‍ കഴിയുമെന്ന് ചോദിക്കുന്നു.