തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇന്നുതന്നെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്.എല്ലാവരുമായി ചര്‍ച്ച നടത്തിയശേഷമാണ് പാര്‍ട്ടി തീരുമാനമെടുത്തത്. പതിനാറു സീറ്റുകളിലെ സ്ഥാനാര്‍ത്ഥി സംബന്ധിച്ച് ഇന്നലെ തന്നെ തീരുമാനമെടുത്തിട്ടുണ്ട്. ഒരു വ്യത്യാസവുമില്ലെന്നും വി ഡി സതീശന് പറഞ്ഞു.
പദ്മജയുടെ ബിജെപി പ്രവേശനത്തിന് പിന്നില്‍ സിപിഎമ്മിന് പങ്കുണ്ടെന്ന് വിഡി സതീശൻ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധമുള്ള ഒരു റിട്ടയേഡ് ഐപിഎസ് ഓഫീസറാണ് ബിജെപിയുമായിട്ട് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത്. റിട്ടയര്‍ ചെയ്തിട്ടും പ്രധാന സ്ഥാനം കൊടുത്തി ഇയാളെ ഇരുത്തിയിരിക്കുകയാണ്. കോണ്‍ഗ്രസില്‍ നിന്നും ഒരാള്‍ ബിജെപിയില്‍ പോയപ്പോള്‍ ഏറ്റവും സന്തോഷമുണ്ടായത് സിപിഎം നേതാക്കള്‍ക്കാണെന്ന് വിഡി സതീശന് പറഞ്ഞു.