തിരുവനന്തപുരം:ഇടതുപക്ഷത്തിന്റെ നയങ്ങളെപ്പറ്റി മാധ്യമങ്ങള്‍ വേവലാതിപ്പെടേണ്ടെന്ന് വിദേശ സര്‍വകലാശാല വിഷയത്തില്‍ ചോദ്യങ്ങള്‍ക്ക് തട്ടാമുട്ടി പറഞ്ഞ് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്.ബിന്ദു.
സുപ്രധാന നിര്‍ദേശങ്ങളില്‍ കൂടിയാലോചന നടന്നിട്ടില്ലെന്ന് പരാതി. വിദേശ സര്‍വകലാശാല പ്രഖ്യാപനവും കോണ്‍ക്ലേവും ചര്‍ച്ച ചെയ്തില്ല. നയംമാറ്റമായതിനാല്‍ ചര്‍ച്ച വേണമെന്നാണ് നിലപാട്. എന്നാല്‍ ഇതു സംബന്ധിച്ച ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്.ബിന്ദു.
ഉന്നത വിദ്യാഭ്യാസവകുപ്പ് അറിഞ്ഞിരുന്നോ എന്ന ചോദ്യത്തിന് ഇത്തരം കാര്യങ്ങള്‍ നിങ്ങളോട് വിശദീകരിക്കേണ്ട കാര്യമില്ലെന്ന് മന്ത്രി. ധനവകുപ്പ് ചര്‍ച്ച നടത്തിയോ എന്ന ചോദ്യത്തിനും ഉരുണ്ടുകളി
സംസ്ഥാനത്തിന്റെ ജാഗ്രതാപൂര്‍വമായ കരുതലോടുകൂടിത്തന്നെ കിട്ടാവുന്ന സാധ്യതകള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ബജറ്റില്‍ സൂചിപ്പിച്ചത്.
വിദേശ സര്‍വകലാശാലകള്‍ കടന്നുവരുമ്പോള്‍ വാണിജ്യപരമായ താത്പര്യങ്ങള്‍ അവര്‍ക്കുണ്ടോയെന്നും കുട്ടികള്‍ കബളിപ്പിക്കപ്പെടുന്നു ണ്ടോയെന്നും പരിശോധിക്കും. വിഷയത്തിലെ എസ്എഫ്ഐയുടെ ആശങ്ക പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.