തിരുവനന്തപുരത്ത് നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ നിന്ന് 100 കിലോ കഞ്ചാവും ഒരു കിലോ ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡാണ് ഇത് പിടികൂടിയത്. വിപണിയില്‍ ഹാഷിഷ് ഓയിലിന് ഒരു കോടി രൂപയും കഞ്ചാവിന് 50 ലക്ഷം രൂപയും വില വരുന്ന സാധനങ്ങളാണ് പിടിച്ചെടുത്തത്. പെരുമ്പാവൂര്‍ പെരുമാനി സ്വദേശി എല്‍ദോ എബ്രഹാം, കൊല്ലം കുണ്ടറ സ്വദേശി സെബിന് എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയതത്. തിരുവനന്തപുരം എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സി ഐ അനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ആന്ധ്രപ്രദേശിൽ നിന്നും വാളയാർ വഴി തിരുവനന്തപുരത്തേക്ക് മയക്കുമരുന്ന് കടത്തുന്നതിനിടെ പോത്തൻകോട് വച്ചാണ് ഇവരെ പിടികൂടിയത്. സർക്കിൾ ഇൻസ്പെക്ടർ ജി.കൃഷ്ണകുമാർ, ഇൻസ്പെക്ടർ റ്റി ആർ മുകേഷ് കുമാർ, അസിസ്റ്റൻ്റ് ഇൻസ്പെക്ടർ മധുസൂദനൻ നായർ, ഒഫീസർമാരായ ഹരികുമാർ ,ജെസ്സിം, സുബിൻ, ഷംനാദ്, രാജേഷ്, ജിതഷ്, ശ്രീലാൽ, രതീഷ് മോഹൻ എന്നിവരാണ് ടീമിലുണ്ടായിരുന്നത്