തിരുവനന്തപുരം: യുജിസി മാനദണ്ഡം കൃത്യമായി പാലിക്കാതെ നിയമനം നടത്തിയെന്നു കണ്ടെത്തിയ നാലു വൈസ് ചാൻസലർമാരുടെ കാര്യത്തില്‍ ഗവർണറുടെ റിപ്പോർട്ട് ഇന്ന്.
കാലിക്കറ്റ്, ഡിജിറ്റല്‍, ഓപ്പണ്‍, സംസ്കൃതം എന്നീ സർവകലാശാല വൈസ് ചാൻസലർമാരുടെ കാര്യത്തിലാണ് ഗവർണറുടെ തീരുമാനം ഇന്ന് ഉണ്ടാവുക.
കഴിഞ്ഞയാഴ്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഈ വിസിമാരുടെ ഹിയറിംഗ് നടത്തിയിരുന്നു. ഇതിലുള്ള റിപ്പോർട്ട് ഹൈക്കോടതിയിലും ഗവർണർ സമർപ്പിക്കും.