തിരുവനന്തപുരം: തിരുവനന്തപുരത്ത് വച്ച് നടന്ന മുഖാമുഖം പരിപാടിക്കിടെ അവതാരകയോട് ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചതായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി മടങ്ങുമ്പോള്‍ നല്ല ഉദ്ഘാടനപ്രസംഗത്തിന് നന്ദി എന്നായിരുന്നു അവതാരകയുടെ മറുപടി. ക്ഷുഭിതനായ മുഖ്യമന്ത്രി ഉടന്‍ തന്നെ ‘അമ്മാതിരി കമന്റ് വേണ്ട കേട്ടോ, നിങ്ങള്‍ അടുത്ത ആളെ വിളിക്കുന്നെങ്കില്‍ വിളിച്ചാല്‍ മതി’ എന്ന് പറയുകയായിരുന്നു.