തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് വേണമെന്ന ലീഗിന്റെ ആവശ്യത്തില്‍ ഹൈക്കമാന്‍ഡുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്.
സീറ്റ് ചോദിക്കാന്‍ ലീഗിന് യോഗ്യതയുണ്ടെന്നും മുരളീധരന് പ്രതികരിച്ചു.
പാര്‍ട്ടി ഹൈക്കമാന്‍ഡുമായി ബന്ധപ്പെട്ടശേഷം ലീഗുമായി ഒരു ചര്‍ച്ച കൂടി നടത്തി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ ഒരു തര്‍ക്കവും ഉണ്ടാകില്ലെന്നും മുരളീധരന് പറഞ്ഞു.
അതേസമയം മൂന്നാം സീറ്റിന് ലീഗിന് അര്‍ഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പ്രതികരിച്ചു. എന്നാല്‍ സീറ്റ് നല്‍കുന്നതിലെ പ്രായോഗിക പ്രശ്നം ലീഗിനെ അറിയിക്കുമെന്നും സതീശന് പറഞ്ഞു.