തിരുവനന്തപുരം: കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച ഭൂപരിഷ്കരണം സമഗ്രമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് റവന്യൂമന്ത്രി കെ.രാജൻ.ഭൂപരിഷ്കരണം എന്ന ആശയത്തെ കൂടുതല്‍ കരുത്തോടെ കേരളത്തില്‍ നടപ്പാക്കണം. 1966 ലെ ഭൂപരിഷ്കരണ നിയമത്തിന്റെ തുടര്‍ച്ചയായി ആരംഭിച്ചതാണ് റീസര്‍വേ നടപടികള്‍. 55 ശതമാനം സ്ഥലങ്ങള്‍ മാത്രമാണ് റീസര്‍വേയിലൂടെ അടയാളപ്പെടുത്തിയത്.ഈ സാഹചര്യത്തിലാണ് 858 കോടി 57 ലക്ഷം രൂപ ചെലവഴിച്ച് റീ ബില്‍ഡ് കേരള ഇനീഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി നാലുവര്‍ഷത്തിനുള്ളില്‍ സമ്ബൂര്‍ണ ഡിജിറ്റല്‍ സര്‍വേ നടത്താൻ തീരുമാനിച്ചത്.