തിരുവനന്തപുരം: മന്ത്രിമാരായി കെ ബി ഗണേഷ് കുമാറും രാമചന്ദ്രന് കടന്നപ്പള്ളിയും ചുമതലയേറ്റെടുത്ത ശേഷമുള്ള ആദ്യ മന്ത്രിസഭായോഗം ഇന്ന് ചേരും.നവകേരള സദസ്സിന് ശേഷം വീണ്ടും സെക്രട്ടേറിയറ്റില്‍ മന്ത്രിസഭായോഗം ചേരുന്നു എന്ന പ്രത്യേകതയുമുണ്ട്.
നിയമസഭ സമ്മേളനം ഈ മാസം 25 ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിന് അവതരിപ്പിച്ചേക്കും.
ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ അടിയന്തര നടപടികള്‍ പൂര്‍ത്തിയാക്കി ഫെബ്രുവരി 09 ന് സഭ പിരിയുന്നതിനാണ് ആലോചിക്കുന്നത്. നേരത്തെ നിയമസഭ ഈ മാസം 19 ന് തുടങ്ങാനും സര്‍ക്കാര്‍ ആലോചിച്ചിരുന്നു.