തിരുവനന്തപുരം: വര്‍ക്കലയിലെ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുട്ടികള്‍ അടക്കം 21 പേര് ആശുപത്രിയില്‍ ചികിത്സയിലാണ്.
വര്‍ക്കലയിലെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്ന ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. വര്‍ക്കല ടെമ്ബിള്‍ റോഡിലെ സ്പൈസി ഹോട്ടലില്‍നിന്ന് കുഴിമന്തിയും അല്‍ഫാമും കഴിച്ചവര്‍ക്കാണ് അസ്വസ്ഥതയുണ്ടായത്.
സംഭവത്തിന് പിന്നാലെ ഇവിടെയെത്തിയ നഗരസഭാ ആരോഗ്യവിഭാഗം അധികൃതര്‍ ഹോട്ടല്‍ പൂട്ടി സീല്‍ വച്ചു. പരിശോധനയ്ക്കായി ഇവിടെനിന്ന് ഭക്ഷണത്തിന്റെ സാമ്ബിള്‍ ശേഖരിച്ചിട്ടുണ്ട്.