പത്തനംതിട്ട: പമ്പാവാലിയില്‍ ഗൃഹനാഥനെ സഹോദര പുത്രന് കുത്തി കൊന്നു. രാവിലെ എട്ട് മണിയോടെയാണ് സംഭവം നടക്കുന്നത്. ചരിവ് കാലയില്‍ സാബു (45) ആണ് മരിച്ചത്. ആക്രമിച്ചത് സഹോദര പുത്രന് ആണ് എന്ന് ബന്ധുക്കൾ പറഞ്ഞു.
അക്രമി പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയാണെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിന് ശേഷം വിദ്യാര്‍ത്ഥി ഓടി രക്ഷപ്പെട്ടു. കുടുംബപ്രശ്നമാണ് അക്രമത്തിന് പിന്നിൽ എന്ന് പോലീസ് പറഞ്ഞു.